മാലൂർ: കുട്ടികളിൽ വർദ്ധിച്ചു വരുന്ന സോഷ്യൽ മീഡിയ അഡിക്ഷൻ മാറ്റി, അവരുടെ സർഗത്മക ചിന്തയും പ്രകൃതി അവബോധവും പരസ്പര സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ പച്ചക്കുതിര പ്രകൃതി സഹവാസ ക്യാമ്പ് നടത്തി.
മാലൂർ ഗുഡ് എർത്ത് സാരംഗിൽ നടത്തിയ പച്ചക്കുതിര പ്രകൃതി സഹവാസ ക്യാമ്പിൽ മലയോര മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 27 കുട്ടികൾ പങ്കെടുത്തു. ജൈവ വൈവിധ്യം, ചിത്രരചന, നാടക കളരി, പ്രകൃതി പഠനം തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ഡോ.ജിസ് സെബാസ്റ്റ്യൻ, മരിയ ജോർജ്, ശിവദർശന നമ്പ്യാർ, ബിജു തേൻകുടി എന്നിവർ ക്ലാസുകൾ എടുത്തു.
Pachakuthira Nature Study Cohabitation Camp held